അബുദാബി: യുഎഇയിൽ വീണ്ടും വാട്ട്‌സ് ആപ്പ് കോൾ സൗകര്യം പ്രവർത്തിക്കാൻ ആരംഭിച്ചതായി റിപ്പോർട്ട്. യുഎഇയിലെ ചില സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ്, സ്‌കൈപ്പ്, മറ്റ് ഇന്റർനെറ്റ് ആപ്പുകൾ എന്നിവ ഉപയോഗിച്ച് ഫോൺ വിളിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വിവരം. വാർത്താ ഏജൻസി റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അനായാസമായി വാട്‌സാപ്പിൽ കോൾ ചെയ്യാൻ കഴിഞ്ഞുവെന്നും മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിട്ടില്ലെന്നും ഉപഭോക്താക്കൾ വ്യക്തമാക്കിയതായാണ് വിവരം.
Read Also: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി. എസ്പി എ.പി ഷൗക്കത്തലിക്ക് ഐപിഎസ്
പരിമിതമായ സമയത്തേക്ക് വാട്ട്സ്ആപ്പ് അൺലോക്ക് ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ വർഷമാണ് അധികൃതർ അറിയിച്ചത്. യുഎഇ സർക്കാരിന്റെ സൈബർ സെക്യൂരിറ്റി മേധാവി മുഹമ്മദ് അൽ കുവൈറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ കൃത്യമായി കാര്യങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം യുഎഇയിലെ വാട്ട്സ്ആപ്പ്, ഫെയ്സ്ടൈം പോലുള്ള ചില വിഐപി സേവനങ്ങൾക്കുള്ള വിലക്ക് നീക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎഇ സർക്കാരിന്റെ സൈബർ സുരക്ഷാ മേധാവി നേരത്തെ വിശദമാക്കിയിരുന്നു. ബിസിനസുകൾക്കായുള്ള മൈക്രോസോഫ്റ്റ് ടീമ്‌സ്, സൂം, സ്‌കൈപ്പ് എന്നിവ യുഎഇയിൽ ജോലിയ്ക്കും പഠന സംബദ്ധമായ ആവശ്യങ്ങൾക്കും ലഭ്യമാക്കുകയും ചെയ്തു.
Read Also: അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ നില്‍ക്കില്ല: പാര്‍ട്ടി വിടുന്നുവെന്ന് അമരീന്ദര്‍ സിംഗ്
Post Your Comments