ന്യൂഡല്‍ഹി: പുതുവര്‍ഷ ദിനത്തെ വരവേൽക്കാൻ ഡിസംബര്‍ 31 രാവിലെ 12 മണിമുതല്‍ രാത്രി 11.59 വരെയുള്ള ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി ആശംസ സന്ദേശങ്ങളെന്നു വാട്സ്‌ആപ്പ്. “നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ വിജയകരമായ ഒരു വര്‍ഷമാണ് കടന്നുപോയത്. ഈ അവസരത്തിൽ തന്നെ വാട്സ്‌ആപ്പിന്റെ ഏറ്റവും അധികം സന്ദേശങ്ങള്‍ അയക്കപ്പെട്ട ദിവസമാണ് പുതുവര്‍ഷ ദിനമെന്നും” ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്‌ആപ്പ് വ്യക്തമാക്കി.
30 കോടി ഉപയോക്താക്കളാണ് വാട്സ്‌ആപ്പിനുള്ളത്. ആഗോള തലത്തിലെ കണക്കെടുക്കുമ്പോൾ പുതുവര്‍ഷ ദിനത്തില്‍ 7500 കോടി സന്ദേശങ്ങളാണ് അയച്ചത്. ഇതില്‍ 1300 കോടി ചിത്രസന്ദേശങ്ങളും 500 കോടി വീഡിയോകളുമാണ്. കഴിഞ്ഞ വര്‍ഷത്തെ(2016-17) പുതുവർഷ ദിനത്തിൽ 1400 കോടി സന്ദേശങ്ങളാണ് അയക്കപ്പെട്ടത്. അതോടൊപ്പം തന്നെ പുതുവര്‍ഷ രാത്രി വാട്സ്‌ആപ്പ് രണ്ട് മണിക്കൂറോളം നിശ്ചലമായിരുന്നു.
വീഡിയോ കോള്‍, ലൈവ് ലൊക്കേഷന്‍, ഡിലീറ്റ് ഫോര്‍ എവരിവണ്‍, ഫോട്ടോ സ്റ്റാറ്റസ് തുടങ്ങിയ മികച്ച ഫീച്ചറുകളാണ് കഴിഞ്ഞ വര്‍ഷം വാട്സ്‌ആപ്പില്‍ പുതുതായി വന്നത്.
Read also ;വീണ്ടും പുതിയ ഫീച്ചറുകളുമായി “വാട്ട്സ് ആപ്പ് “എത്തുന്നു
Post Your Comments