മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ സെല്‍ഫി എടുക്കുന്നതിന് നിരോധനം. ചിത്രങ്ങള്‍ എടുക്കുന്നതിനുപകരം വിശ്വാസികള്‍ പ്രാര്‍ഥനകളിലും മതചടങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗ്രാന്‍ഡ് മോസ്‌ക്ക് ഉപദേശക സമിതി അറിയിച്ചു. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള ആളുകള്‍ക്ക് ചിത്രം എടുക്കാനായി ഔദ്യോഗിക അനുമതി എടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: സെല്‍ഫി എടുത്ത് മതിയാകാതെ നാട്ടുകാർ; കുട്ടിയാനയ്ക്ക് ജീവന്‍ നഷ്ടമായി
നല്ല ഫോട്ടോകളും വീഡിയോകളും എടുക്കാനായി സ്ഥലം തേടുന്ന അവസരത്തില്‍ മറ്റു വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും തങ്ങളുടെ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനു തടസം സൃഷ്ടിക്കുന്നതാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെ കാരണം. ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രലായം രണ്ട് വിശുദ്ധ മസ്ജിദുകളിലും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണമുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments