Latest NewsKeralaIndiaNews

ജാതി വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി ഒരു തമിഴ് വിവാഹം; വയനാട്, കോഴിക്കോട് സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍

കോഴിക്കോട്: നിയമ വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി രണ്ടു സബ് കലക്ടര്‍മാര്‍ കല്ല്യാണം കഴിക്കുന്നു. അയല്‍ ജില്ലകളിലെ സബ് കളക്ടര്‍മാരായ വയനാട് സബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷും, കോഴിക്കോട് സബ് കളക്ടര്‍ വി വിഘ്‌നേശ്വരിയുമാണ് വിവാഹിതരാകുന്നത്. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള തുറന്ന സന്ദേശമായിരിക്കും തങ്ങളുടെ വിവാഹമെന്നാണ് ഇരുവരും പറയുന്നത്.

ഫെബ്രുവരി അഞ്ചിന് തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ചാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 2015 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥരായ ഇരുവരും അക്കാദമിയില്‍ വെച്ച് പരിചയപ്പെടുകയും, പ്രണയത്തിലാവുകയുമായിരുന്നു. ജാതി മാറി വിവാഹം ചെയ്താല്‍ സമൂഹ ഭ്രഷ്ട് വരെ കല്‍പിക്കുന്ന സാഹചര്യമാണ് ഇന്നും തമിഴ്‌നാട്ടിലെ വിവിധ ഗ്രമാങ്ങളിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button