Latest NewsIndiaNewsCrime

വിവാഹം കഴിക്കണമെന്ന് ആവശ്യം, കാമുകിയെ ഒഴിവാക്കാനായി കൊലപാതകം ചെയ്ത് പൂജാരി: വിവാഹിതനായ പ്രതി അറസ്റ്റിൽ

ഹൈദരാബാദ്: കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ പൂജാരിയെ കൊലപാതകക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ആർജിഐ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൽകിയ കേസിൻമേൽ അന്വേഷണം നടത്തിയ പൊലീസ്, വിവാഹിതനായ പ്രതി കാമുകിയെ ഒഴിവാക്കാനായി കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു.

വിവാഹിതനായ സായ് കൃഷ്ണ കാമുകിയായ അപ്സരയെ കൊന്ന് മാൻഹോളിൽ തള്ളിയതായാണ് പൊലീസ് കണ്ടെത്തൽ. പൂജാരിയും ബിൽഡറുമായ സായ് കൃഷ്ണ അപ്സരയുമായി വിവാഹേതരബന്ധം പുലർത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെട്ടതോടെയാണ് എങ്ങനെയെങ്കിലും കാമുകിയെ ഒഴിവാക്കണമെന്ന് സായ് കൃഷ്ണ തീരുമാനിക്കുകയായിരുന്നു.

ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞു: ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത 8 പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

തുടർന്ന്, മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് അപ്സരയെ ഷംഷാബാദ് പ്രദേശത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ, മൃതദേഹം സരൂർനഗറിലെ മാൻഹോളിൽ ഉപേക്ഷിക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം ആർ ജി ഐ പൊലീസ് സ്റ്റേഷനിലെത്തി അപ്സരയെ കാണാനില്ലെന്ന് സായ് കൃഷ്ണ പരാതി നൽകി.

എന്നാൽ അപ്സരയുടെ തിരോധാനം സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സായ് കൃഷ്ണ തന്നെ പ്രതിയാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന്, കൊലപാതക കുറ്റത്തിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button