കോവളം: പൊലീസ് ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുടങ്ങിയ വിവാഹം ഒടുവില്‍ നടന്നു. വിവാഹം മുടങ്ങിയ അതേ അമ്പലത്തില്‍ വച്ച് വിവാഹിതരായി അഖിലും അല്‍ഫിയയും. ഇന്ന് ഉച്ചയോടെയായിരുന്നു വിവാഹം.
Read Also: തുണയുടെ ചൂഡാമണി പുരസ്‌കാരം ഡോ പി. രാജീവിനും, ജീമോൻ തമ്പുരാൻ പറമ്പിനും
കഴിഞ്ഞ ദിവസം അല്‍ഫിയുടെയും കോവളം സ്വദേശി അഖിലിന്റെയും വിവാഹത്തിന് തൊട്ടു മുന്‍പായിരുന്നു കായംകുളം പൊലീസിന്റെ ഇടപെടല്‍. തിരുവനന്തപുരം കോവളത്ത് മാടന്‍തമ്പുരാന്‍ ക്ഷേത്രത്തില്‍ വിവാഹത്തിനെത്തിയ അല്‍ഫിയയെ പൊലീസ് ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. പൊലീസുകാര്‍ മോശമായാണ് പെരുമാറിയതെന്ന് കായംകുളം സ്വദേശിനി അല്‍ഫിയ പറഞ്ഞു. അല്‍ഫിയയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ അല്‍ഫിയയെ അഖിലിനൊപ്പം പോകാന്‍ അനുവദിച്ചു.
സമൂഹമാധ്യമത്തിലൂടെയാണ് അല്‍ഫിയെയും അഖിലും പ്രണയത്തിലായത്. വെള്ളിയാഴ്ച കോവളത്ത് എത്തിയ അല്‍ഫിയ കോവളം പൊലീസ് സ്റ്റേഷനില്‍ എത്തി അഖിലിനൊപ്പം പോകുകയാണെന്ന് അറിയിക്കുകയും പൊലീസ് ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കളുടെ പരാതി ചൂണ്ടിക്കാട്ടി കായംകുളം പൊലീസ് എത്തി അല്‍ഫിയയെ കൊണ്ടുപോയത്.
Post Your Comments