Latest NewsNewsInternational

പാവയെ വിവാഹം കഴിച്ച യുവതി ഗർഭിണി: കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണെന്ന് വാദം

പാവയെ വിവാഹം കഴിച്ച ബ്രസീൽ നിവാസിയായ മിറിവോൺ റോച്ച മൊറേസി(37)ന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ താൻ ഗർഭിണിയാണെന്നും കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണെന്നും അറിയിച്ച് എത്തിയിരിക്കുകയാണ് യുവതി. വീഡിയോയിൽ യുവതി ടെസ്റ്റ് കിറ്റിന്റെ ഫലം കാണിച്ച് ‘ഞാൻ ഗർഭിണിയാണ്’ എന്ന് പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു മാർസെലോ എന്ന പാവയുമായുള്ള യുവതിയുടെ വിവാഹം.

താൻ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചാണ് മിറിവോൺ വീണ്ടും ശ്രദ്ധനേടുന്നത്.
‘ഞങ്ങളുടെ ദാമ്പത്യത്തിൽ ഒട്ടേറെ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഞാൻ വളരെ സന്തോഷവതിയാണ്. മെർസെലോയുടെ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണ് ഞാൻ. ഇത്തവണ ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഒരു പെൺകുഞ്ഞിനെയാണ്. ഒരു മകൻ ജനിച്ചാലും ഞാൻ സന്തോഷവതിയായിരിക്കും,’ മിറിവോൺ പറഞ്ഞു.

ആനക്കൊരു വിഷുക്കൈനീട്ടം: കൈനീട്ടമായി ലഭിച്ചത് കൃത്രിമകൊമ്പുകൾ

ടിക്ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മിറിവോൺ ഗർഭിണിയായ വിവരം അറിയിച്ചത്. ഏകദേശം 4 ലക്ഷം ആളുകൾ യുവതിയുടെ പോസ്റ്റ് കാണുകയും ഇരുപത്തിനാലായിരത്തിലധികം ആളുകൾ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു. മിറിവോണിന്റെ വാക്കുകളെ ചിലർ ഭ്രാന്ത് എന്ന് വിളിക്കുന്നുണ്ടെങ്കിലും മറ്റു ചിലർ യുവതിക്ക് ആശംസകൾ നേർന്നും രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button