KeralaLatest NewsNews

പതാക ഉയർത്തിയതിന് നടപടികൾ നടക്കുന്നതിനിടെ ആർ എസ് എസ് മേധാവി പാലക്കാട്ട് സ്‌കൂളിൽ റിപ്പബ്ലിക് ദിനത്തിൽ വീണ്ടും പതാക ഉയർത്തും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശീയപതാക ഉയര്‍ത്തുമെന്നു റിപ്പോർട്ട്. പാലക്കാട്ടെ ഒരു സ്കൂളിലാവും ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയെന്ന് ആര്‍.എസ്.എസ്. സംസ്ഥാന നേതാവ് കെ.കെ. ബാല്‍റാമിനെ ഉദ്ധരിച്ച്‌ വാര്‍ത്താ എജന്‍സി പി.ടി.ഐ. റിപ്പോര്‍ട്ടുചെയ്തു. മൂന്നുദിവസത്തെ ആര്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുക്കാനായി മോഹന്‍ ഭാഗവത് ആ സമയത്ത് പാലക്കാട്ടുണ്ടാകും.

ക്യാമ്പ് നടക്കുന്ന സ്കൂളില്‍ ഭാഗവത് പതാക ഉയര്‍ത്തും. സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ ഒരു എയ്ഡഡ് സ്കൂളില്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണിത്. സ്കൂളിന്റെ മാനേജരുടെയും പ്രധാനാധ്യാപകന്റെയും പേരില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ ആര്‍.എസ്.എസ്. അധ്യക്ഷനുള്ളത് ആ സ്ഥലങ്ങളില്‍ അദ്ദേഹം ദേശീയപതാക ഉയര്‍ത്തുക പതിവാണെന്നും ഇത്തവണയും ആ രീതി പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ആര്‍.എസ്.എസ്. വൃത്തങ്ങള്‍ പറഞ്ഞു.

ഇക്കുറി പാലക്കാട്ട് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ആര്‍.എസ്.എസ്. ക്യാമ്പ് നടക്കുന്നത് ഭാരതീയ വിദ്യാനികേതന്റെ നിയന്ത്രണത്തിലുള്ള സ്കൂളിലാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലോ ധനസഹായത്തിലോ പ്രവര്‍ത്തിക്കുന്നതല്ലാത്ത സ്ഥാപനമായതിനാല്‍ സംസ്ഥാനസര്‍ക്കാരിന് ഇവര്‍ക്കെതിരേ നടപടിയെടുക്കാനാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button