ന്യൂഡൽഹി: ആധാർ അതോറിറ്റിയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്സൈറ്റ് (portal.uidai.gov.in) മരവിപ്പിച്ചു. 500 രൂപയ്ക്ക് ആരുടെയും ആധാർ വിവരങ്ങൾ ലഭിക്കുമെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് വെബ്സൈറ്റ് മരവിപ്പിച്ചത്.
read more: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും; സ്‌നോഡന്‍
ആധാർ രഹസ്യങ്ങൾ സുരക്ഷിതമല്ലെന്നു എഡ്വേഡ് സ്നോഡൻ ട്വീറ്റ് ചെയ്തതോടെ വിഷയം രാജ്യാന്തരതലത്തിലും ചർച്ചയായി. മാത്രമല്ല സ്നോഡൻ ആധാർ ചോർച്ചയുടെ വാർത്ത റീട്വീറ്റ് ചെയ്യുകയും സർക്കാർ നടത്തുന്ന ‘ഒളിഞ്ഞുനോട്ടത്തെ’ വിമർശിക്കുകയും ചെയ്തു.
ആധാർ എൻറോൾമെന്റും റജിസ്ട്രേഷനും തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. മരവിപ്പിച്ചത് അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്കു മാത്രം പ്രവേശിക്കാൻ സാധിക്കുന്ന വെബ്സൈറ്റാണ്. ഗുജറാത്തിലെ സൂറത്ത് ജില്ലാ ആസ്ഥാനത്തു നിന്നാണ് വെബ്സൈറ്റിലേക്കു പ്രവേശിക്കാനുള്ള സാങ്കേതിക വിദ്യ മോഷ്ടിക്കപ്പെട്ടതെന്ന് സൂചനയുണ്ട്. ആധാർ വിവരങ്ങൾ പരസ്യമാകുന്നതു സൈബർ തട്ടിപ്പിനും അനുബന്ധ ക്രമക്കേടുകൾക്കും കാരണമായേക്കാം. സാധാരണക്കാരുടെ അടിസ്ഥാന വിവരങ്ങൾ കൈക്കലാക്കാൻ രാജ്യാന്തര കമ്പനികൾക്കും താൽപര്യമുണ്ട്.
Post Your Comments