ന്യൂഡല്‍ഹി: 500 രൂപയ്ക്ക് ഏത് പൗരന്റെയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ഇത് വില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അജ്ഞാത വാട്സപ് കൂട്ടായ്മയാണ്. ദി ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് പ്രകാരം ആധാര്‍ വിശദാംശം പരിശോധിക്കാന്‍ 500 രൂപയും കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കാന്‍ 300 രൂപയും നല്‍കിയാല്‍ മതി. കേന്ദ്ര സര്‍ക്കാരും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഎഐ) ആധാര്‍ വിവരങ്ങള്‍ പൂര്‍ണസുരക്ഷിതമെന്ന് സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍. രാജ്യവ്യാപകമായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ തയ്യാറാക്കുന്ന റാക്കറ്റ് സജീവമാണെന്ന ആശങ്കയും ഇതോടെ ശക്തമായി.
read more: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല: യുഐഡിഎഐ
500 രൂപ ‘പേ ടിഎം’ സംവിധാനത്തിലൂടെ വാട്ട്സപ് ഗ്രൂപ്പിലൂടെ ബന്ധപ്പെട്ട ഇടനിലക്കാരന് കൈമാറിയ റിപ്പോര്‍ട്ടര്‍ക്ക് പൌരന്‍മാര്‍ യുഐഡിഎഐക്ക് നല്‍കിയ പേര്, വിലാസം, പിന്‍കോഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയ വിശദാംശങ്ങളുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് കടക്കാനുള്ള ലോഗിന്‍ ഐഡിയും പാസ്വേഡും ലഭിച്ചു. 300 രൂപകൂടി നല്‍കിയപ്പോള്‍ ആരുടെയും ആധാറിന്റെ പകര്‍പ്പുകൂടി എടുക്കാവുന്ന സോഫ്റ്റ്വെയറും ഇടനിലക്കാരന്‍ കൈമാറി.
read more: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ്
നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നത് ഗ്രാമീണമേഖലകളില്‍ ഇ-സേവനങ്ങള്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘കോമണ്‍ സര്‍വീസ് സെന്റേഴ്സ് സ്കീം’ (സിഎസ്സിഎസ്) പദ്ധതി പ്രകാരം ആധാര്‍ എന്‍റോള്‍മെന്റ് ചുമതലയുണ്ടായിരുന്ന മൂന്നു ലക്ഷത്തോളം വില്ലേജ് ലെവല്‍ എന്റര്‍പ്രൈസ് (വിഎല്‍ഇ) ഓപ്പറേറ്റര്‍മാരില്‍ ഒരു വിഭാഗമാണ്. കഴിഞ്ഞ നവംബറില്‍ സുരക്ഷാ വീഴ്ചയുണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് വിഎല്‍ഇ ഓപ്പറേറ്റര്‍മാരെ ഒഴിവാക്കിയിരുന്നു. പോസ്റ്റ് ഓഫീസുകള്‍ക്കും അംഗീകൃത ബാങ്കുകള്‍ക്കും എന്‍റോള്‍മെന്റ് ചുമതല കൈമാറിയിട്ടും വിഎല്‍ഇ ഓപ്പറേറ്റര്‍മാരില്‍ ഒരു ലക്ഷത്തോളം പേര്‍ വാട്ട്സാപ് ഗ്രൂപ്പുകളിലൂടെ പണം ഈടാക്കി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്ന സംവിധാനം തുടങ്ങുകയായിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ aadhaar.rajasthan.gov.in ഹാക്കര്‍മാര്‍ കൈയടക്കിയിട്ടുണ്ടെന്നും ഇതിലൂടെയാണ് ആധാര്‍ വിവരങ്ങള്‍ ചോരുന്നതെന്നും സംശയമുണ്ട്.
read more: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി പിടിയിൽ
Post Your Comments