ന്യൂഡല്‍ഹി: മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന് എഡ്വേഡ് സ്നോഡന് ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ അവകാശവാദം തള്ളി രംഗത്ത്. അദ്ദേഹം ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി. ദി ട്രിബ്യൂണ്‍ രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും അവ ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സ്നോഡന്റെ വെളിപ്പെടുത്തല്‍.
read more: ആധാര്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്
ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ ഇടപാടുവഴി അജ്ഞാത കച്ചവടക്കാരില്‍നിന്നും ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് വാങ്ങാന്‍ സാധിച്ചുവെന്നായിരുന്നു. ആയിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ വെറും 500 രൂപമാത്രം നല്കി വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തല്‍. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) യില്നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്ത്തിയതിനെത്തുടര്ന്ന് റഷ്യയിലെ അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയാണ് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന് എഡ്വേഡ് സ്നോഡന്.
Post Your Comments