ബാങ്കോക്ക്: തായ്ലൻഡിൽ രാജവാഴ്ചയെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട കാഴ്ചയില്ലാത്ത യുവതിക്ക് തടവുശിക്ഷ. രാജദ്രോഹ കുറ്റം ചുമത്തപ്പെട്ട നൂർഹയാതി മാസോഹിക്ക്(23) ആണ് ശിക്ഷ ലഭിച്ചത്.
2009ൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ അംഗ്പകോൺ നാടുവിട്ടിരുന്നു. ഫേസ്ബുക്കിൽ പ്രത്യേക ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് മാസോഹി പോസ്റ്റുകളിടുന്നത്.
രാജ്വാഴ്ചയെ എതിർക്കുന്ന തായ്-ബ്രിട്ടീഷ് അക്കാഡമിക് വിദഗ്ധൻ ജൈൽസ് അംഗ്പകോണിന്റെ ലേഖനം പോസ്റ്റ് ചെയ്തതാണ് മാസോഹിക്ക് വിനയായത്. മൂന്നു വർഷത്തേക്കാണ് ശിക്ഷിച്ചതെങ്കിലും മാസോഹി കുറ്റസമ്മതം നടത്തിയതോടെ ശിക്ഷ കാലാവധി വെട്ടിച്ചുരുക്കുകയായിരുന്നു.
Post Your Comments