കഴക്കൂട്ടം: പുതുവർഷത്തിൽ വിദേശ യുവതികളെ വച്ച് കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമാകുന്നു. പ്രമുഖ വെബ്സൈറ്റുകള്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനം. പുതുവര്‍ഷവുമായി ബന്ധപ്പെട്ട് പത്തു പരസ്യങ്ങളാണ് കഴിഞ്ഞമാസം ഈ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഭാര്യാ ഭര്‍ത്താക്കന്മാരാണെന്ന വ്യാജേനയാണ് ഇവര്‍ ഫ്ളാറ്റുകള്‍ തരപ്പെടുത്തുന്നത്.
ആറുമാസം ഒരു ഫ്ളാറ്റില്‍ കേന്ദ്രീകരിക്കുന്ന സംഘം പിന്നീട് പുതിയ ഫ്ലാറ്റിലേക്കു മാറും. രണ്ടു വര്‍ഷം മുന്‍പ് പാങ്ങപ്പാറയിലെ ഫ്ലാറ്റില്‍നിന്നു പിടിയിലായ അന്തർ സംസ്ഥാന സംഘം വീണ്ടും തലസ്ഥാനം കേന്ദ്രീകരിച്ചതായും സൂചനകളുണ്ട്. ഇടപാടുകാരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചില ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട. പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് വാടകവീടുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. സമീപത്തെ ചില ഫ്ളാറ്റുകളും പോലീസ് നിരീക്ഷിച്ചുവരികയാണെന്ന് സി.ഐ. എസ്.അജയകുമാര്‍ പറഞ്ഞു. ബൈപ്പാസ് കേന്ദ്രീകരിച്ചു മാത്രം മൂന്നിലധികം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരം.
ഫ്ലാറ്റില്‍ താമസിച്ചു സ്ഥലവും വഴികളും പരിചയപ്പെട്ട ശേഷമാണ് പെണ്‍കുട്ടികളെ സ്ഥലത്തെത്തിക്കുന്നത്. വാട്സ്ആപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്താണ് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ശേഷം ഫ്ലാറ്റിനു പുറത്തു വച്ച് ഡീല്‍ ഉറപ്പിച്ചു പണം കൈപ്പറ്റും. സമീപത്തെ ചില ഫ്ളാറ്റുകളും പോലീസ് നിരീക്ഷിച്ചുവരികയാണെന്ന് സി.ഐ. എസ്.അജയകുമാര്‍ പറഞ്ഞു
Post Your Comments