Latest NewsKerala

തുപ്പിയത് ചോദ്യം ചെയ്തതിന് കുടുംബനാഥനെ ആക്രിക്കച്ചവടക്കാരൻ ചവിട്ടി കൊന്നു: പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് തുപ്പിയതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണ് പ്രതിയെന്നാണ് വിവരം. ഒരു കൈ മാത്രമുള്ള വ്യക്തിയാണ് കൊലപാതകി. ഞായറാഴ്ച രാവിലെ പത്തരയോടെ കഴക്കൂട്ടത്ത് ആണ് സംഭവം. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രനാണ് (65) മരണപ്പെട്ടത്.

കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ കഴക്കൂട്ടത്ത് ഒരു വീട്ടിൽ ജോലിക്ക് പോയതാണ് ഭുവനചന്ദ്രൻ. സമീപത്തുള്ള ഒരു കടയിലെ ആളുമായി സംസാരിക്കുന്നതിനിടെ ഭുവനചന്ദ്രൻ നിൽക്കുന്നതിന് സമീപം ആക്രിക്കച്ചവടക്കാരൻ തുപ്പിയത് ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന്, ഇയാളുമായുള്ള വാക്കു തർക്കത്തിനിടെയാണ് ഇയാൾ ഭുവന ചന്ദ്രനെ അടിവയറ്റിൽ ചവിട്ടിയത്. ശക്തമായ ചവിട്ടിൽ നിലത്തു വീണു പിടഞ്ഞ ഭുവനചന്ദ്രനെ സമീപത്തുണ്ടായിരുന്നവർ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button