ബെംഗളൂരു: ഭാര്യയെ പങ്കുവെയ്ക്കാൻ തയാറാണെന്ന് പറഞ്ഞ് ഓൺലൈനിൽ പരസ്യം നൽകിയിരുന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനായ വിനയ് കുമാർ ആണ് അറസ്റ്റിലായത്. ടെലിഗ്രാമിലൂടെ ബന്ധപ്പെട്ടതിന് ശേഷം സമ്മതം അറിയക്കുന്നവരെ വീട്ടിലേക്ക് വിനയ് വീട്ടിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത് എന്ന് സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. ട്വിറ്ററിലൂടെയും വിനയ് കുമാറിന് ഇടപാടുകാരെ ലഭിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.
വിനയ് കുമാര്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നു. ഭാര്യയെയും ഇത്തരം വീഡിയോകള്‍ കാണാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് ഇവരുടെ ഫോണുകളടക്കം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ഐ ടി ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്.
സമൂഹ മാധ്യമങ്ങളിലൂടെ ഭാര്യയെ പങ്കുവെയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞ് ഇയാൾ നിരന്തരം പരസ്യം നൽകാറുണ്ടെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. സ്ത്രീയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് അതിലൂടെയാണ് ഇയാള്‍ ഇത്തരം പരസ്യം നല്‍കിയിരുന്നത്. പരസ്യങ്ങള്‍ കണ്ട് താത്പര്യമുള്ളവര്‍ ടെലഗ്രാമിലൂടെയാണ് തുടര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.
Post Your Comments