സ്മാര്‍ട്ട്‌ഫോണ്‍ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗമായി മാറിയ ഒരു തലമുറയെ തേടി അനേകം രോഗങ്ങളും കാത്തിരിക്കുന്നുണ്ടെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സിനിമ കാണാനും പാട്ടുകേള്‍ക്കാനുമെല്ലാം ഫോണുകളെയാണ് നമ്മൾ കൂടുതലും ആശ്രയിക്കുന്നത്. ഇതേ ഫോൺ തന്നെ അശ്ലീലം കാണുന്ന പ്രവണതയിലേക്കും നമ്മുടെ തലമുറയെ നയിക്കുന്നുണ്ട്. അത്തരക്കാര്‍ ഒന്ന് ശ്രദ്ധിക്കണമെന്നാണ് ഈയടുത്തായി പുറത്തുവരുന്ന പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായി മൊബൈല്‍ ഫോണിലൂടെ അശ്ലീലം കാണുന്നവരെ വിഷാദം, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ പിടികൂടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇല്ലിനോയ്ഡ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ അലജാന്‍ഡ്രോ ലിയറോസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വെളിവായത്. സര്‍വ്വകലാശാലയിലെ മുന്നൂറോളം വിദ്യാര്‍ത്ഥികളെയാണ് പഠനവിധേയമാക്കിയത്. ഒരു ചെറിയ കാര്യം എങ്ങനെയാണ് വലിയ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നതെന്ന് നമ്മൾ അറിയേണ്ടതുണ്ട്.
പഠനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും മൊബൈല്‍ ഫോണില്‍ ഒരു തവണയെങ്കിലും അശ്ലീല ദൃശ്യം കണ്ടവരാണ്. ഇവരില്‍ പകുതിയോളം പേര്‍ക്ക് പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് ജേര്‍ണല്‍ കംപ്യൂട്ടേഴ്‌സ് ഇന്‍ ഹ്യൂമന്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ മനസ്സിനെയും ശരീരത്തെയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ നിന്നും കഴിവതും വിട്ട് നിൽക്കുകയാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു.
Post Your Comments