Latest NewsNewsInternational

മകളെ പീഡിപ്പിച്ച പിതാവിനോട് മകന്‍ ചെയ്തത്

മകളെ പീഡിപ്പിച്ച പിതാവിനെ മകന്‍ കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ജവ്ജാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ശേഷം മകന്‍ തന്നെ ഇക്കാര്യം പോലീസിനെ വിളിച്ചു പറയുകയായിരുന്നു.

അച്ഛനെ കുത്തികൊന്ന ശേഷമാണ് യുവാവ് സംഭവം പോലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ജാസ്മനി എന്ന യുവാവാണ് സ്വന്തം പിതാവിനെ കൊന്നത്.

യുവാവ് കഴിഞ്ഞ രാത്രി എന്നെ ഫോണില്‍ വിളിച്ച ശേഷം താന്‍ ഇറ്റീഫാഖ് മോസ്‌കിന് സമീപം താമസിക്കുന്ന വ്യക്തിയാണ്. എന്റെ പിതാവിനെ ഞാന്‍ കൊലപ്പെടുത്തിയെന്നു അറിയിച്ചതായി പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഫാഖിര്‍ മുഹമ്മദ് ജാവ്ജാനി പറഞ്ഞു.

ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ സഹോദരിയെ ലൈംഗികമായി പീഡിച്ചതു കൊണ്ടാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് ജാസ്മനി പോലീസിന് മൊഴി നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button