Latest NewsIndiaNews

റോഡ്​ നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ്​ സൈന്യം ഇന്ത്യയിലേക്ക്​ കടന്നുകയറ്റം നടത്തിയതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: റോഡ്​ നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ്​ സൈന്യം ഇന്ത്യയിലേക്ക്​ കടന്നുകയറ്റം നടത്തിയെന്ന്​ റിപ്പോര്‍ട്ട്​. കഴിഞ്ഞ ഡിസംബറിലാണ് കടന്നുകയറ്റം ഉണ്ടായതെന്നാണ് സൂചന. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്​ 200 മീറ്റര്‍ വരെ ചൈനീസ്​ സൈന്യം എത്തിയെന്നാണ്​ റിപ്പോർട്ട്.

അപ്പര്‍ സിയാങില്‍ വെച്ച് ഇന്ത്യ ഈ നീക്കത്തെ തടയുകയുണ്ടായി.പിന്നീട് റോഡ്​ നിര്‍മാണ ഉപകരണങ്ങള്‍ ഉപേക്ഷിച്ച്‌​ ചൈനീസ്​ സൈന്യം പിന്‍വാങ്ങിയെന്നാണ്​ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button