Latest NewsNewsIndia

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചെെനീസ് വിദേശകാര്യ മന്ത്രി

സമീപ വർഷങ്ങളിലായി ഇന്ത്യയും ചെെനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചില തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചെെനീസ് വിദേശകാര്യ മന്ത്രി വാങ് ചീ ഈ മാസം ആദ്യം പറഞ്ഞിരുന്നു.

ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി തർക്കം നിലനിൽക്കെ ചെെനീസ് വിദേശകാര്യ മന്ത്രി ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ സന്ദർശനത്തിന് മുമ്പായി അദ്ദേഹം നേപ്പാളിലെത്തും. സന്ദർശനം യാഥാർത്ഥ്യമായാൽ രണ്ട് വർഷം മുമ്പ് ഇന്ത്യ-ചെെന ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്ന മുതിർന്ന ചെെനീസ് നേതാവാകും വാങ് ചീ. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യാ-ചൈന സെെനിക ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. അതിർത്തിയിലെ ചുഷുൽ മോൾഡോയിൽ സെെനിക കമാൻഡർമാർ 15-ാം വട്ട കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

Read Also: ഓപ്പറേഷൻ ഗംഗ: ‘അവൻ മോദിജിയുടെ പുത്രൻ’ മകനെ ഇനി കാണുമെന്ന് പ്രതീക്ഷയില്ലായിരുന്നെന്ന് കണ്ണീരോടെ വിദ്യാർത്ഥിയുടെ പിതാവ്

സമീപ വർഷങ്ങളിലായി ഇന്ത്യയും ചെെനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചില തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചെെനീസ് വിദേശകാര്യ മന്ത്രി വാങ് ചീ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ന്യായവും നീതിയുക്തവുമായ ഒത്തുതീർപ്പിനായി ഇരു രാജ്യങ്ങളും അതിർത്തി പ്രശ്‌നത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായവ്യത്യാസങ്ങൾ തുല്യമായ കൂടിയാലോചനകളിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചില ശക്തികൾ ഇപ്പോഴും ഇന്ത്യയ്ക്കും ചെെനയ്ക്കുമിടയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും യുഎസിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button