ന്യുഡല്‍ഹി : രാജ്യത്തെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തിയ സംഭവത്തിൽ ചൈനീസ് യുവതിയും കൂട്ടാളിയായ നേപ്പാൾ പൗരനും അറസ്റ്റിൽ. കഴിഞ്ഞദിവസം ഡൽഹിയിൽ അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ് ശർമ്മയ്ക്ക് വിവരം ചോർത്തുന്നതിന് പ്രതിഫനൽകിയവരാണ് ഇരുവരുമെന്ന് ഡൽഹി പോലീസ് പറഞ്ഞു.
ഒഫീസ്യല്‍ സീക്രട്ട്‌സ് ആക്ട് (ഒഎസ്എ) പ്രകാരമാണ് പിതാംപുര സ്വദേശിയായ രാജീവ് ശര്‍മ്മയെ ഈ മാസം 14ന് ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇതേകുറ്റം ചുമത്തിയാണ് മറ്റ് രണ്ടു പേരേയും അറസ്റ്റു ചെയ്തിരിക്കുന്നത്.
ചൈനീസ് വനിതയായ ക്വിങ് ഷിയും സഹായി ഷേര്‍ സിംഗും കടലാസ് കമ്പനികള്‍ വഴി വിവരങ്ങള്‍ കൈമാറുന്നതിന് രജീവ് ശര്‍മ്മയ്ക്ക് വന്‍തോതില്‍ പണം നല്‍കിയിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പണം വാഗ്ദാനം ചെയ്ത് ചൈനീസ് ഇന്റലിജന്‍സ് വിഭാഗമാണ് രാജീവ് ശര്‍മ്മയില്‍ നിന്ന് വിവരങ്ങള്‍ കൈപ്പറ്റിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ച നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
Post Your Comments