മധുരൈ: മുടി കൊഴിയുന്നതിന്റെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ മധുരൈയിൽ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആര്‍. മിഥുന്‍രാജ് (27) ആണ് തൂങ്ങിമരിച്ചത്.ബംഗളുരുവിലെ ഒരു സോഫ്റ്റ് വെയര്‍ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു മിഥുന്‍രാജിന് മുടികൊഴിയുന്ന പ്രശ്നമുണ്ടായിരുന്നു. ഇത് തടയാൻ നിരവധി മരുന്നുകള്‍ പരീക്ഷിച്ചു എന്നാല്‍ ഒന്നും ഫലം കാണാതെ വന്നപ്പോൾ മിഥുൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. അവധിക്ക് നാട്ടില്‍ വന്ന മിഥുൻ ഞായറാഴ്ച അമ്മ വാസന്തി അമ്ബലത്തില്‍ പോയ സമയത്തു മിഥുന്‍ മുറിക്കുള്ളില്‍ തുങ്ങി മരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ച മിഥുന്റെ ഏക ആശ്രയം അമ്മയായിരുന്നു. മിഥുന്, അമ്മ വിവാഹാലോചനകള്‍ നടത്തി വരികെയാണ് മകൻ തൂങ്ങി മരിച്ചത്.
Post Your Comments