Latest NewsKeralaNews

പെരുമ്പാവൂരിൽ നടന്ന മറ്റൊരു കൊലപാതകത്തിന് ജിഷ സാക്ഷിയായിരുന്നു; വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവർ

ജിഷ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെ.വി. നിഷ. ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും ഇതിനായി കോടതിയെ ഉടന്‍ സമീപിക്കുമെന്നും നിഷ വ്യക്തമാക്കി. പെരുമ്പാവൂരിലുള്ള ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു. ഇതില്‍ കുറ്റവാളിയായവര്‍ക്കെതിരേയുള്ള തെളിവുകള്‍ സമാഹരിക്കാനാണു പെന്‍ ക്യാമറ അടക്കമുള്ളവ വാങ്ങിയത്. ജിഷയുടെ അമ്മ രാജേശ്വരിക്കു സത്യങ്ങള്‍ എല്ലാം അറിയാമെന്നും നിഷ പറയുന്നു.

എന്നാൽ പോലീസ് ഇക്കാര്യങ്ങള്‍ പരിശോധിച്ചിട്ടില്ല. ഒരു കൊലപാതകം നടന്ന വീട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുകലുകള്‍ ഒന്നും പോലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമാകുന്നതുവരെ ആര്‍ക്കു വേണമെങ്കിലും കയറിയിറങ്ങാവുന്ന സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചതു തെളിവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടിയാണ്. ജിഷയുടെ കൊലപാതകത്തില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും നിഷ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button