KeralaLatest News

ലൈംഗിക അവയവങ്ങൾ മുറിച്ചു വെട്ടി നുറുക്കി: ജിഷയും നരബലിയുടെ ഇരയോ? സമാനതകളേറെ, ഷാഫി താമസിച്ചിരുന്നത് പെരുമ്പാവൂരിൽ

പെരുമ്പാവൂർ: 2016 ഏപ്രിൽ 28നു കേരളത്തേ നടുക്കിയ യുഡിഎഫ് സർക്കാരിനെ തന്നെ താഴെ ഇറക്കിയ പെരുമ്പാവൂരിലേ ജിഷയുടെ ക്രൂരമായ വധത്തിനു പിന്നിലും നരബലിയെന്ന സംശയമുന്നയിച്ചു സോഷ്യൽ മീഡിയയും ചില ഓൺലൈൻ മാധ്യമങ്ങളും. പെരുമ്പാവൂർ ജിഷയെ കൊലപ്പെടുത്തിയതിൽ ഇപ്പോഴും പുകമറയിൽ നിൽക്കുന്ന നിയമത്തിനു പിടികൊടുക്കാത്തവരിൽ ഒരാളാണ്‌ ഇലന്തൂർ നരബലിയുടെ സൂത്രധാരൻ മുഹമദ് ഷാഫി എന്നാണ്‌ പലരും സംശയമുന്നയിക്കുന്നത്.

ഇപ്പോൾ ഇലന്തൂരിൽ ഏത് രീതിയിൽ കൊലപാതകം നടന്നുവോ അതിനു സമാനമായ രീതിയിലായിരുന്നു ജിഷയേയും കൊലപ്പെടുത്തിയത്. എന്നാൽ അന്ന് മുതൽ ഇത്തരത്തിൽ ഒരു കൊലപാതകം എന്തിനു നടന്നു എന്നതിനു ഉത്തരം ആർക്കും ലഭിച്ചിരുന്നില്ല. ഒരു പെൺകുട്ടിയെ കൊലപ്പെടുത്താൽ ഇത്ര അധികം മാരക മുറിവുകൾ ഉണ്ടാക്കുക. കൊലപാതകം കഴിഞ്ഞ് മൃതദേഹം പൈശാചികമായ വിധം വെട്ടി നുറുക്കുക. ലൈംഗീക അവയവങ്ങൾ മുറിച്ചെടുക്കുകയും തകർക്കുകയും ചെയ്യുക, സ്തനങ്ങൾ മുറിക്കുക..ഇവയെല്ലാം ഒരു പ്രത്യേകതരം കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പെരുമ്പാവൂർ ജിഷയുടെ ക്രൂരമായ കൊലപാതകത്തിനു ഇലന്തൂരിലെ നരബലിയുമായി ഉള്ള സാമ്യത ഇങ്ങിനെയാണ്‌. രണ്ടു സംഭവത്തിലും തല അറുത്തിരുന്നു. സ്വകാര്യ അവയവങ്ങൾ തകർത്തിരുന്നു, യോനി ഭാഗത്ത് വലിയ മുറിവുകൾ ഉണ്ടാക്കുകയും തകർക്കുകയും ചെയ്തു. വയറിലും, കഴുത്തിലും, മുറിവുകൾ ഉണ്ടാക്കി പിളർത്തിയ നിലയിൽ ആയിരുന്നു. കുടൽമാല മുറിയുകയും പുറത്ത് വരികയും ചെയ്തു. ഇതിനെല്ലാം പുറമേ നെഞ്ചിൽ ആഴത്തിൽ വെട്ടി മുറിപാട് ഉണ്ടാക്കി. മാംസം കറി വെച്ച് ഭക്ഷിച്ചത് ഒഴിച്ചാൽ മറ്റ് എല്ലാം ഏതാണ്‌ സാദൃശ്യമുണ്ട്.

30 ലധികം ഭാഗത്തായിരുന്നു ജിഷയുടെ ശരീരം വെട്ടി മുറിച്ചത്. ജിഷയുടെ കൊലപാതകത്തിന് പിന്നിൽ അമീറുൽ ഇസ്‌ലാം മാത്രമല്ല, മറ്റു ചിലരും ഉണ്ടാവാമെന്നായിരുന്നു അന്നത്തെ ചർച്ചകൾ. ഇപ്പോൾ നരബലി കേസിൽ അറസ്റ്റിലായ മുഹമദ് ഷാഫി പെരുമ്പാവൂരിലെ താമസക്കാരനായിരുന്നു. അതിനാൽ തന്നെ അന്യ സംസ്ഥാന തൊഴിലാളികളേ ജിഷയുടെ വധത്തിനു ഉപയോഗിച്ചിരിക്കാം എന്നും ചർച്ചകളുണ്ട്. സംഭവത്തിൽ ആ വഴിക്കും അന്വേഷണം വേണമെന്ന ആവശ്യവുമായി ചില ഓൺലൈൻ മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button