KeralaLatest NewsNews

വില്ലേജ് ഓഫീസറെ മര്‍ദിച്ച സംഭവത്തില്‍ കേസ് എടുത്തു

കാസര്‍കോട്: വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറിയ മര്‍ദിച്ച സംഭവത്തില്‍ കേസ് എടുത്തു. ചട്ടഞ്ചാല്‍ തെക്കില്‍ വില്ലേജ് ഓഫീസറും പൊയ്‌നാച്ചിയിലെ നാരായണന്‍ നായരുടെ മകനുമായ കെ. രമേശനാണ് (40) ആക്രമണത്തിനു ഇരയായത്. മര്‍ദനത്തെ തുടര്‍ന്ന പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിലാണ്.

ബെണ്ടിച്ചാലിലെ ബി എം ഇസ്മാഈലിനെ (38)തിരെയാണ് കേസ് എടുത്തത്. വിദ്യാനഗര്‍ പോലീസാണ് തെക്കില്‍ വില്ലേജ് ഓഫീസറിന്റെ പരാതിയില്‍ കേസ് എടുത്തത്. ഇല്ലാത്ത ഭൂമിക്ക് നികുതി അടയ്ക്കാന്‍ വന്നത് ചോദ്യം ചെയ്തിനാണ് ഇസ്മാഈല്‍ തന്നെ മര്‍ദിച്ചതെന്നു രമേശന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button