Latest NewsNewsGulf

യുഎഇയിൽ മരുന്നുമായി വരുന്നവരുടെ ശ്രദ്ധയ്ക്ക്

ദുബായ്: യുഎഇയിലേക്കോ യുഎഇ വഴി മറ്റേതെങ്കിലും രാജ്യത്തേക്കോ മരുന്നുമായി യാത്രചെയ്യുന്നവർക്ക് കർശന നിർദേശവുമായി ആരോഗ്യമന്ത്രാലയം. മരുന്നുകൾ നിരോധിത പട്ടികയിൽ ഉൾപ്പെട്ടതായിരിക്കരുതെന്നും നിശ്ചിത അളവിൽ കൂടുതൽ മരുന്നുകൾ കൊണ്ടുവരുന്നതും നിയമവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ കർശന പരിശോധനയുണ്ടാകാനിടയുള്ളതിനാൽ മരുന്നുകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന, ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ കൂടെ കരുതിയിരിക്കണം.

സ്വന്തം രാജ്യത്ത് ഉപയോഗിക്കാൻ അനുമതിയുള്ള മരുന്നുകളായാലും ലഹരിമരുന്നു നിയമം 14ലെ നാലാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ പട്ടികയിലെ മരുന്നുകൾ യുഎഇയിൽ കൊണ്ടുവരാനാവില്ലെന്ന് ആരോഗ്യമന്ത്രാലയത്തിലെ റജിസ്ട്രേഷൻ ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് വ്യക്തമാക്കി.സ്വന്തം ആവശ്യത്തിനു മരുന്നുകൾ കൊണ്ടുവരുന്ന യാത്രക്കാർ യുഎഇയിലേക്കു പുറപ്പെടും മുൻപ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി തേടണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button