ദുബായ്: കെട്ടിടത്തിന്റെ പതിനേഴാം നിലയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണാണ് പതിനാറുകാരി മരിച്ചത്. ദുബായിലെ ഷെയ്ഖ് സയീദ് റോഡിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്.
അപാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ കസേരയില്‍ കയറി നിന്നാണ് പെണ്‍കുട്ടി സെള്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെയാണ് കുട്ടി താഴേക്ക് വീണതെന്ന് ദുബായ് പോലീസിലെ സെക്യൂരിറ്റി ഇന്‍ഫോര്‍മേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം വ്യക്തമാക്കി. ഏഷ്യക്കാരിയായ പെണ്‍കുട്ടിയാണ് മരിച്ചതെന്ന് ദുബായ് പോലീസ് അധികൃതര്‍ അറിയിച്ചു. ആകാശദൃശ്യം ഉള്‍പ്പടുത്തി സെല്‍ഫി എടുക്കാനായിരുന്നു ശ്രമം. എന്നാല്‍ പെണ്‍കുട്ടി താഴേക്ക് വീഴുകയായിരുന്നു. കയ്യില്‍ നിന്നും ഫോണ്‍ ബാല്‍ക്കണിയിലും പെണ്‍കുട്ടി താഴേക്കും പതിക്കുകയുമായിരുന്നുവെന്ന് സഹോദരി പറഞ്ഞു. സംഭവസ്ഥലത്തുവെച്ചു തന്നെ പെണ്‍കുട്ടി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
ALSO READ: പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ സ്‌കൂള്‍ കുട്ടികളുടെ സെല്‍ഫി : വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ
അതേസമയം, അതീവ ജാഗ്രതയോടെ മാത്രമേ ഇത്തരം പ്രവൃത്തികള്‍ ചെയ്യാവൂ എന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കുഞ്ഞുങ്ങളേയും യുവാക്കളേയും ഇത്തരം അപകടകരമായ കാര്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ ഒരു സെല്‍ഫിയാണ് പെപണ്‍കുട്ടിയുടെ മരണത്തിന് കാരണമായെന്നും ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു.
Post Your Comments