ദുബായ്: യു.എ.ഇയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ദുബായ് മാളുകളിൽ വെള്ളം കയറി. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. റോഡുകളിലെ വലിയ തോതിലുള്ള വെള്ളകെട്ടുമൂലം ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെ ചില സ്‌കൂളുകള്‍ നേരത്തെ വിട്ടു. മോശം കാലാവസ്ഥമൂലം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തടസ്സപ്പെട്ടു. ദുബായ് മാളിലും പരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. രാജ്യത്ത് പൊതുവെ മൂടികെട്ടിയ അന്തരീക്ഷമാണ്.
Video: Mall in Dubai flooded after heavy downpour in UAE https://t.co/jhVFwFpWq5
(KT reader) pic.twitter.com/vAcRPWGx9Q
— Khaleej Times (@khaleejtimes) November 10, 2019
ALSO READ: പര്‍ദ ധരിച്ചെത്തി വന്‍ കവര്‍ച്ച : മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പൊലീസ് വലയിലായി
മഴ രണ്ടുദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്‌റെ മുന്നറിയിപ്പ്. ഒമ്പത് അടി വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങളോട് ജാഗ്രതയോടെയിരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിടുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും പോലീസ് അഭ്യര്‍ത്ഥിച്ചു.
Emaar spokesperson: Dubai Mall was affected by the heavy rainfall, causing leakages in limited areas. We are working to contain all leakages and the mall remains operational and open to the public. Mall staff are on the ground, ensuring the visitor experience remains unaffected. pic.twitter.com/PJDFNIADFt
— Dubai Media Office (@DXBMediaOffice) November 10, 2019
Post Your Comments