ഇസ്ലാമാബാദ് : ,പാകിസ്ഥാന്റെ മുൻ പ്രസിഡന്റ് ബേനസീർ ഭൂട്ടോയെ വധിച്ചത് പർവേസ് മുഷറഫാണെന്ന എക്സ്പ്രസ്സ് ട്രെബ്യൂണിന് നൽകിയ അഭിമുഖത്തി മകൻ ബിലാവൽ ഭൂട്ടോ വെളിപ്പെടുത്തി. ബേനസീർ ഭൂട്ടോയുടെ ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു അഭിമുഖം.
“പാകിസ്ഥാനിൽ തിരിച്ചെത്തിയ മുഷറഫ് തന്റെ അമ്മയെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നസീർ ഒഴിവാകേണ്ടത് മുഷറഫിന്റെ ആവശ്യമായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിൽ മുഷറഫിന് പങ്കുള്ളതായാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഇപ്പോഴും തങ്ങളാരും ബേനസീറിന്റെ കൊലയാളി ആ ചെറുപ്പക്കാരൻ മാത്രമാണെന്ന്വിശ്വാസിക്കുന്നില്ലെന്നും സാഹചര്യം മുഷറഫ് മുതലെടുക്കുകയായിരുന്നു എന്നും ബിലാവൽ പറഞ്ഞു”.
പാകിസ്ഥാൻ സെനറ്റ് ചെയർമാൻ റാസാ റബ്ബാനി ഇക്കഴിഞ്ഞ സെപ്റ്റംബർ ആദ്യം മുഷറഫിനെ കൊലപാതകിയെന്ന് വിശേഷിപ്പിച്ചതിനു പിന്നാലെയാണ് ബിലാവൽ ഭൂട്ടോ ബേനസീർ ഭൂട്ടോയുടെ കൊലപാതകിയായി പർവ്വേസിനെ വിശേഷിപ്പിച്ചത്.
Post Your Comments