കട്ടപ്പന: രാഷ്ട്രീയ സ്വയം സേവക സംഘം എന്നും തെറ്റിദ്ധരിക്കപ്പെട്ട സംഘടന ആണെന്നും പഠിക്കാൻ തയ്യാറാകുന്നവർക്ക് ആ സംഘടനയെ കുറിച്ചുള്ള യാഥാർഥ്യം ബോധ്യമാവുമെന്നും കാഞ്ചിയാർ ജെ പി എം കോളേജ് മാനേജർ ഫാ. ജോബി ചുള്ളിയിൽ. കട്ടപ്പന സരസ്വതി വിദ്യാപീഠം സ്കൂളിൽ ദേവികുളം സംഘജില്ലയുടെ പ്രാഥമിക ശിക്ഷാവർഗ്ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ എസ് എസ് എക്കാലവും തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണ്.
ആർ എസ് എസിനെ കുറിച്ച് എല്ലാവരും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ മാത്രമാണ് പുറത്തു വിടുന്നത്. ആരും നല്ലതൊന്നും മിണ്ടാറുമില്ല. എന്നാൽ നിരവധി തവണ നിരോധനം പോലും ഏറ്റുവാങ്ങിയിട്ടും ആർ എസ് എസിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. പറഞ്ഞു കേൾക്കുന്നതല്ല ഈ സംഘടനയെന്ന എനിക്ക് പലതും വായിച്ചറിഞ്ഞപ്പോൾ മനസ്സിലായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരെന്നു മുദ്ര കുത്തുന്നവർ ആർ എസ് എസിനെ കുറിച്ച് പഠിക്കാൻ തയ്യാറാവണം.
ഹെഡ്ഗേവാറിനെയും ഗോവൽക്കറെയും കുറച്ചു അറിയാതെ ആർ എസ് എസിനെ വിലയിരുത്താനാവില്ലെന്നും ഫാദർ ജോബി പറഞ്ഞു. ആർ എസ് എസിനെ കുറിച്ച് തനിക്കിഷ്ടമായ മറ്റൊരു കാര്യം രാഷ്ട്ര സ്നേഹവും രാഷ്ട്ര ഭക്തിയുമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്മസ് ആഘോഷങ്ങളെ ആക്രമിച്ചു എന്നൊക്കെയുള്ള വാർത്തകൾ വരുമ്പോഴാണ് ഫാദർ ജോബി ചുള്ളിയിലിന്റെ ഈ പരാമർശം.
Post Your Comments