
കണ്ണൂർ : കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍. സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. പത്താം പ്രതിയെ വെറുതെ വിട്ടു.
2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തിലാണ് കൊല നടത്തിയത്. പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
ടി പി ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട രജീഷ് ഉള്‍പ്പടെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.
Post Your Comments