ന്യൂഡൽഹി : ജനസംഖ്യ കുറയുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തി ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. ഒരു സമുദായത്തിൽ ജനസംഖ്യ കുറഞ്ഞാൽ ആ സമുദായം ഇല്ലാതാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
കൃത്യമായ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2.1ല്‍ താഴെയായാല്‍ സമൂഹത്തിന്റെ തകര്‍ച്ച ഉറപ്പാണെന്നും സമൂഹത്തെ നശിപ്പിക്കാന്‍ മറ്റ് ബാഹ്യശക്തികളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ വളര്‍ച്ചയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഭഗവത് ഒരു കുടുംബത്തില്‍ കുറഞ്ഞത് 2 അല്ലെങ്കില്‍ 3 കുട്ടികളെങ്കിലും ജനിക്കണമെന്ന് പറഞ്ഞു.
ഇന്ത്യയുടെ ജനസംഖ്യാ നയം ഏകദേശം 2000-ല്‍ തീരുമാനിച്ചതാണ്, അതില്‍ രാജ്യത്തിന്റെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2.1 ആയിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2.1ല്‍ താഴെയായാല്‍ ആ സമൂഹം സ്വയം ഇല്ലാതാകുമെന്നാണ് ശാസ്ത്രം വിശ്വസിക്കുന്നത്. നിരവധി ഭാഷകളും സമൂഹങ്ങളും ഇക്കാരണത്താല്‍ അവസാനിച്ചു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments