ChristmasNews

സാന്റാക്ലോസിന് ഒരു കത്തെഴുതിയാലോ…? വിലാസം ദാ ഇവിടുണ്ട് !

ക്രിസ്തുമസ് സമയങ്ങള്‍ കൊച്ചുകുട്ടികള്‍ വലിയ പ്രതീക്ഷയോടെ തന്നെ സാന്റാക്ലോസിന്റെ വരവും പ്രതീക്ഷിച്ചിരിക്കാറുണ്ട്. സാന്റാക്ലോസ് എല്ലാ വര്‍ഷവും വരുമെന്ന വിശ്വാസമാണവര്‍ക്ക്. എന്നാല്‍ സാന്റാക്ലോസിന് നമുക്ക് കത്തയക്കാന്‍ കൂടി പറ്റമെന്ന് കേട്ടാലോ? ആരും ഞെട്ടണ്ട ഇത് സത്യമാണ്. എങ്ങനെയാണെന്നല്ല…?

ഫിന്‍ലന്‍ഡിന്റെ വടക്കേയറ്റത്ത് ആര്‍ട്ടിക് രേഖ കടന്നുപോ കുന്ന ലാപ് ലാന്‍ഡിലാണ് സാന്റാ വില്ലേജ്. എല്ലാ കാലത്തും തുറന്നിരിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കാണിത്. ഇവിടെത്തന്നെയാണ് സാന്റായുടെ ഓഫിസും. യഥാര്‍ഥത്തില്‍ സാന്റായുെട വീട് കോര്‍വറ്റൂന്റൂറി എന്ന സ്ഥലത്താണ്. പക്ഷേ, വായില്‍ കൊള്ളാത്ത പേരുള്ള ഈ സ്ഥലം എവിടെയാണെന്നും അങ്ങോട്ടു പോകുന്നതെങ്ങനെയാണെന്നുമൊക്കെ വളരെ കുറച്ചു പേര്‍ക്കേ അറിയൂ. അതിനാല്‍ കൂട്ടുകാരേയും കുട്ടികളെയും ഒക്കെ കാണാന്‍ സാന്റാ ലാപ് ലാന്‍ഡിലുള്ള റോവാനീമിയില്‍ ഒരു ഓഫിസ് സ്ഥാപിച്ചു എന്നാണു വിശ്വാസം. വര്‍ഷത്തില്‍ ക്രിസ്മസ് കാലത്തൊഴിച്ച് എല്ലാ ദിവസവും സാന്റാ ഇവിടെ ഉണ്ടാകുമത്രെ. സാന്റായോടു സംസാരിക്കാനും ഒപ്പം നിന്നു സെല്‍ഫി എടുക്കാനും സാന്റാ വേഷങ്ങള്‍ വാങ്ങാനും ഒക്കെ സൗകര്യമുണ്ട്.

സാന്റാ വില്ലേജിലെ മറ്റൊരാകര്‍ഷണം സാന്റാക്ലോസ് പോസ്റ്റ് ഓഫിസാണ്. 1985 ല്‍ തുടങ്ങിയ ശേഷം ലോകത്തിന്റെ നാനാഭാഗത്തു നിന്നുമായി 15 േകാടിയിലേറെ കത്തുക ളാണ് ഇവിടെ വന്നിരിക്കുന്നത്. ക്രിസ്മസ് പപ്പായുടെ വേഷം ധരിച്ചാണ് ഇവിടെ എല്ലാ ജീവനക്കാരും േജാലി ചെയ്യുന്നത്. കുട്ടികളെ രസിപ്പിക്കാന്‍ മാത്രമല്ല സമ്മാനം നല്‍കാനും ഇവര്‍ മിടുക്കരാണ്. ഇവിടെ നിന്ന് അയക്കുന്ന കത്തുകളില്‍ സാന്റായുടെ മുഖമുള്ള പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കും. പോസ്റ്റ് ഓഫിസ് കൗണ്ടറിനു മുന്നി ല്‍ എപ്പോഴും തിക്കും തിരക്കുമാണ്, കുട്ടികള്‍ മാത്രമല്ല, പ്രായമായവരും. Santa Claus, Santa Claus Main Post Office, FL- 96930, Artic Circle, FINLAND, ഈ ക്രിസ്മസിന് അപ്പൂപ്പനെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ട് കത്തെഴുതാന്‍ മോഹമുള്ളവര്‍ ഈ അഡ്രസില്‍ കത്തെഴുതിയാല്‍ മതി.

 

 

shortlink

Related Articles

Post Your Comments


Back to top button