ക്രിസ്‌മസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കൈ നിറയെ സമ്മാനവുമായി എത്തുന്ന സെന്‍റ് നിക്കോളാസ് അഥവാ സാന്താക്ലോസിനെയാണ് ക്രിസ്‍തുമസ് രാവിലും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബർ 6) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തുമെന്നാണ് വിശ്വാസം. ചരിത്രപുരുഷനായ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട കഥകളെ അടിസ്ഥാനമാക്കിയാണ് ക്രിസ്‍തുമസ് ചരിതത്തിന്‍റെ ഏടുകൾ എഴുതപ്പെട്ടിരിക്കുന്നത്.
ബിഷപ്പിന്‍റെ വസ്ത്രങ്ങൾ ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് ചരിത്ര ഏടുകളിൽ കാണാൻ കഴിയുന്നത്. എന്നാൽ ആധുനിക കാലത്ത് സാന്താക്ലോസിന് മാറ്റം വന്നിട്ടുണ്ട്.ചുവന്ന കോട്ടും ട്രൗസറും വെള്ള കോളറും കഫും കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച, അസാധാരണ തടിയും വെള്ളത്താടിയുമുള്ള അതിസന്തോഷവാനായ ഒരാളായാണ് ആധുനിക പുസ്തകങ്ങളില്‍ സാന്താക്ലോസ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.പത്തൊൻപതാം നൂറ്റാണ്ടിൽ രാഷ്ട്രീയ കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റിന്‍റെ സ്വാധീനം മൂലമാണ് യു എസിൽ ഈ രൂപം പ്രശസ്തമായത്. യുകെയിലും യൂറോപ്പിലും ഇദ്ദേഹത്തിന്‍റെ രൂപം അമേരിക്കൻ സാന്താക്ക് സമാനമാണ്. എങ്കിലും ഫാദർ ക്രിസ്തുമസ് എന്നാണ് അവിടങ്ങളില്‍ പൊതുവെ സാന്താക്ലോസ് വിളിക്കപ്പെടുന്നത്.കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും തടിച്ച് ഉരുണ്ട ശരീര പ്രകൃതിയുള്ള സാന്താക്ലോസിന്‍റെ നിലവിലെ രൂപം ഉണ്ടായത്. സാന്താക്ലോസ് താമസിച്ചിരുന്നത് വടക്ക് ദിശയിലായിരുന്നു എന്നാണ് എഴുതപ്പെട്ടിട്ടുള്ളത്, എപ്പോഴും മഞ്ഞ് വീഴുന്ന ദേശമായിരുന്നു അദ്ദേഹത്തിന്‍റെ താമസസ്ഥലം. അമേരിക്കൻ സാന്താക്ലോസ് താമസിച്ചിരുന്നത് ഉത്തരധ്രുവത്തിലും ഫാദർ ക്രിസ്‍തുമസ് ജീവിച്ചിരുന്നത് ഫിൻലന്‍റിലെ ലാപ്‌ലാന്‍റിലുമാണ് . എൽഫുകളുടെയും തന്‍റെ വണ്ടി വലിക്കുന്ന പറക്കും റെയ്‍ൻഡിയറുകളുടെയും സഹായത്തോടെ ക്രിസ്‌മസ് രാവിൽ സാന്താക്ലോസ് സമ്മാനങ്ങൾ നല്‍കാനായി വരുമെന്നാണ് വിശ്വാസം
Post Your Comments