Latest NewsGulf

പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇളവുകളുമായി ജെറ്റ് എയർ വേയ്സ്‌

കുവൈത്ത് സിറ്റി : പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇളവുകളുമായി ജെറ്റ് എയർ വേയ്സ്‌. പുതുവർഷത്തോടനുബന്ധിച്ച് കുവൈത്തിൽ ഇന്ന് മുതൽ ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയിൽ 20ശതമാനം ഇളവാണ്‌ ജെറ്റ്‌ എയർവെയ്സ് പ്രഖ്യാപിച്ചു.

ജനുവരി രണ്ടുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കായിരിക്കും ഇളവ് ലഭിക്കുക. ഇന്ത്യ വഴി ബാങ്കോക്ക്, കൊളംബോ, ഹോങ്കോങ്, ധാക്ക, കഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകളും 2018 ജനുവരി 15 തൊട്ടുള്ള യാത്രയ്ക്കുള്ള ടിക്കറ്റും ഈ ഇളവിൽ ലഭ്യമാകുമെന്ന് ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിപിൻ ബാലകൃഷ്ണൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button