തിരുവനന്തപുരം: പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരിതബാധിതരെ സന്ദർശിക്കുമ്പോൾ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രധാനമന്ത്രിക്കു നിവേദനം നൽകാനായി സമയം ചോദിച്ചു. പക്ഷെ അതിനു അനുവദിച്ചില്ലെന്ന് ചെന്നിത്തല ആരോപിക്കുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. കേരളത്തിലെ മുഖ്യ പ്രതിപക്ഷം ബിജെപിയല്ലെന്നും യുഡിഎഫാണെന്നു ചെന്നിത്തല സർക്കാരിനോട് പറഞ്ഞു.
പ്രധാനമന്ത്രി ഓഖി ദുരിതമേഖല സന്ദർശിക്കുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മൽസ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 2,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. എംഎൽഎ എന്ന നിലയിൽ വി.എസ്.ശിവകുമാറിനെ ഓഖി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാടും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്രയുമധികം ആളുകൾ മരിച്ച ഓഖി ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments