![Vimanam](/wp-content/uploads/2017/12/Vimanam.jpg)
ന്യൂയോര്‍ക്ക്•അമേരിക്കന്‍ വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. യു.എസിലെ തെക്ക് കിഴക്കന്‍ സംസ്ഥാനമായ ഇന്ത്യാനയിലാണ് സംഭവം. അപകടത്തില്‍ ഒരു നായയ്ക്കും ജീവന്‍ നഷ്ടമായി.
മേരിലാന്‍ഡില്‍ നിന്നും മിസോറിയിലേക്ക് പറക്കുകയായിരുന്ന ഒറ്റ എന്‍ജിന്‍ സെസ്ന വിമാനമാണ് ഫ്രാങ്ക്ലിന്‍ കൌണ്ടിയിലെ മരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു.
അപകടത്തില്‍ ഒരു നായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇത് ഒരു പ്രാദേശിക മൃഗഡോക്ടര്‍ ചികിത്സ നല്‍കിയതായും ഇന്ത്യനാ പോലീസ് അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments