ഗാസ: വിമാനത്തിൽ നിന്ന് താഴേക്കിട്ട സഹായപാക്കറ്റ് പെട്ടികൾ ദേഹത്ത് വീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം. ഗാസയിലാണ് സംഭവം. പാരച്യൂട്ട് വിടരാത്തതിനെ തുടർന്നാണ് അപകടം ഉണ്ടായത്. സഹായം കാത്തുനിന്നവർക്ക് മേലെ പെട്ടികൾ വീഴുകയായിരുന്നു.
യുഎസ് ഉൾപ്പെടെയുള്ള ഗാസയിൽ രാജ്യങ്ങൾ വ്യോമമാർഗം സഹായവിതരണം നടത്തുന്നുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അഞ്ച് പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മനുഷ്യത്വത്തിന്റെ പേരിലല്ല, മറ്റ് അജണ്ടകളുടെ ഭാഗമായാണ് വിമാനമാർഗമുള്ള ഈ സഹായ വിതരണമെന്നാണ് ചിലർ വിഷയത്തിൽ പ്രതികരിച്ചത്. കരമാർഗത്തിലൂടെ ഭക്ഷണം എത്തിക്കണമെന്ന പ്രതികരണങ്ങളും ശക്തമാണ്.
ഗാസയിൽ കടുത്ത ഭക്ഷണക്ഷാമമാണ് നേരിടുന്നത്. വടക്കൻ ഗാസയിലെ ആശുപത്രിയിൽ പ്രവേശിച്ചവരിൽ 20 പേരെങ്കിലും ഭക്ഷണക്ഷാമത്തെ തുടർന്ന് മരണപ്പെട്ടെന്നുള്ള കണക്കുകൾ നേരത്തെ പുറത്തു വന്നിരുന്നു.
Post Your Comments