
തൃപ്രയാർ: പാലത്തിൽ കാറിടിച്ച് തകർന്ന് മൂന്നുപേർക്ക് പരിക്കേറ്റു. മംഗളൂരു സ്വദേശികളായ അബ്ദുൽ മജീദ് (23), മുഹമ്മദ് ഹാരിഷ് (26), ജലീൽ (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലർച്ച 6.45-നാണ് അപകടം സംഭവിച്ചത്. ദേശീയപാത 66-ൽ നാട്ടിക പുത്തൻതോട് പാലത്തിൽ ആണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റ മൂവരെയും വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.
Post Your Comments