
നാഗ്പുർ: വിമാനത്തിനുള്ളിൽ വെച്ച് രക്തം ഛർദിച്ച് യാത്രികൻ മരിച്ചു. രക്തം ഛർദിച്ചതിനെ തുടർന്ന് മുംബൈ-റാഞ്ചി ഇന്ഡിഗോ വിമാനം നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. തുടർന്ന് നാഗ്പുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ദേവാനന്ദ് തിവാരി(62) എന്ന യാത്രക്കാരനാണ് മരിച്ചത്.
യാത്രക്കാരന് ഗുരുതരമായ വൃക്കരോഗവും ക്ഷയരോഗവും ബാധിച്ചിരുന്നതായാണ് റിപ്പോർട്ട്. യാത്രക്കിടയിൽ അസുഖം ഗുരുതരമായതോടെ അദ്ദേഹം വിമാനത്തിനുള്ളിൽ രക്തം ഛർദിക്കുകയായിരുന്നു.
ആശുപത്രിയിലേക്കെത്തിക്കെത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നെന്ന് അധികൃതർ അറിയിച്ചു. പിന്നീട്, മറ്റ് നടപടികൾക്കായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും അവർ വ്യക്തമാക്കി.
Post Your Comments