ന്യൂഡല്‍ഹി: ഡ്രോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ഉടൻ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ. രണ്ടുമാസത്തിനുള്ളില്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ആളില്ലാവിമാനങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള കരട് നിബന്ധനകള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സമര്‍പ്പിച്ചിരുന്നു.
പൊതുജനങ്ങളില്‍ നിന്നും 100 നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി മന്ത്രി പറഞ്ഞു. ചട്ടങ്ങള്‍ 30-60 ദിവസങ്ങള്‍ക്കുള്ളില്‍ നിലവില്‍ വരും. ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ബിസിനസ്സുകാര്‍ക്കും മറ്റുള്ളവര്‍ക്കും ഇത് ഏറെ സഹായകരമാകും. സുരക്ഷയും സുരക്ഷിതത്വവും നിലനിര്‍ത്തുമെന്നും സിന്‍ഹ പറഞ്ഞു. ഇതുവരെ ഡ്രോണ്‍ എയര്‍ക്രാഫ്റ്റ് നിയമങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഡ്രോണ്‍ ഉള്‍പ്പെടുത്തിയാണ് നിയമം വരുന്നത്.
Post Your Comments