മൊഹാലി: മൊഹാലി ഏകദിനത്തിനിടെ രസകരമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യൻ താരങ്ങൾ. മൽസരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തുന്നതിനിടെ മഹേന്ദ്രസിങ് ധോണിയും യുവതാരം ഹാർദിക് പാണ്ഡ്യയും തമ്മിൽ നടത്തിയ ഓട്ടമൽസരത്തിനാണ് താരങ്ങൾ സാക്ഷിയായത്. പ്രായത്തിലല്ല, പ്രകടനത്തിലാണ് കാര്യമെന്ന് തെളിയിച്ച ധോണി പാണ്ഡ്യയെ തോൽപ്പിച്ചാണ് മൽസരം അവസാനിപ്പിച്ചത്.
Post Your Comments