കൊച്ചി: ജിഷാ വധക്കേസില്‍ കീഴ്‌കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം. “സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പേടിച്ച് കീഴ്ക്കോടതി പുറപ്പെടുവിച്ച വിധിയെന്ന്” പ്രതിഭാഗം അഭിഭാഷകന്‍ ബിഎസ് ആളൂര്‍. പ്രതി അമീര്‍ ഉള്‍ ഇസ്ളാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധ ശിക്ഷ വിധിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ആളൂര്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ”സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പേടിച്ച് പുറപ്പെടുവിച്ച വിധിയാണിത്. നട്ടെല്ലുള്ള ജഡ്ജിമാര്‍ ഇല്ലെന്ന തെളിവ് കൂടിയാണിതെന്നും” ആളൂര്‍ ആക്ഷേപിച്ചു.
“കീഴ്ക്കോടതിയിലെ വിധി കോടതി വികാരത്തിന് അടിമപ്പെട്ടതിനെ തുടര്‍ന്നുണ്ടായത്. പ്രതിഭാഗത്തിന്റെ യാതൊരു വാദങ്ങളും കേസിലെ വിധിപ്രസ്താവനയിൽ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രോസിക്യൂഷന്റെ മൗത്ത്പീസായി കോടതി മാറി. നിരപരാധി ശിക്ഷിക്കപ്പെട്ടതിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി തകര്‍ന്നു പോയിരിക്കുന്നു. തെളിവുകളാണ് കോടതിക്ക് ആവശ്യം. തെളിവുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. ഈ കേസില്‍ തെളിവുകള്‍ ഒന്നൊന്നായി പ്രത്യേകം പഠിക്കേണ്ടതുണ്ട്. താന്‍ കൊടുത്ത ആര്‍ഗ്യൂമെന്റ് നോട്ട്സും കോടതി പരിഗണിച്ചില്ലെന്നും പറഞ്ഞത് രാജ്യത്തെ കീഴ്കോടതികളെ കുറിച്ചാണെന്നും മേല്‍ക്കോടതി വിധികളെ ബഹുമാനിക്കുന്നുണ്ടെന്നും” ആളൂർ പറഞ്ഞു.
Post Your Comments