കൊച്ചി: വക്കാലത്ത് ഇല്ലാതെ കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായതിന് അഡ്വക്കറ്റ് ആളൂരിന് വിമർശനം. കൊച്ചിയിൽ 19 വയസുള്ള മോഡലിനെ കൂട്ട ബലാൽസംഘം ചെയ്ത കേസിൽ പ്രതിയായ ഡിമ്പിളിന് വേണ്ടിയാണ് ആയിരുന്നു ആളൂർ ഹാജരായത്. ഇത് ഡിമ്പിളിന്‍റെ അഭിഭാഷകൻ അഡ്വക്കറ്റ് അഫ്സൽ ചോദ്യം ചെയ്യുകയും കോടതിയിൽ തർക്കം ആവുകയും ചെയ്തു. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓർമ്മിപ്പിക്കുകയും ചെയ്തു.
ഇതേ തുടർന്നാണ് വിഷയത്തിൽ ബാർ കൗൺസിൽ ഇടപെട്ടത്. സംഭവത്തിൽ അഡ്വക്കേറ്റ് ആളൂർ ഉൾപ്പെടെ 6 അഭിഭാഷകരിൽ നിന്ന് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ കാരണം ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ രണ്ട് ആഴ്ചയ്ക്കകം രേഖമൂലം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. കോടതിയിലെ പെരുമാറ്റ ദൂഷ്യത്തിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നതെന്നും ബാർ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments