KeralaLatest NewsIndia

‘അമീർ നിരപരാധി, കുറ്റം ചെയ്തത് മറ്റാരോ….’ – വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആളൂര്‍

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്‌ലാം നിരപരാധിയെന്ന് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബിഎ ആളൂര്‍. കുറ്റം ചെയ്തത് മറ്റാരോ ആണെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ആളൂര്‍ പറഞ്ഞു. ‘കേസില്‍ എല്ലാ കാര്യങ്ങളും മുടിനാരിഴ കീറി പരതിക്കൊണ്ട് കോടതിയില്‍ സമര്‍പ്പിച്ചതാണ്, ആകെയുള്ള മെഡിക്കല്‍ എവിഡൻസ് പ്രതി കുട്ടിയെ ഉപദ്രവിച്ചു എന്നതാണ്.

എന്നാല്‍, കുട്ടിയെ ആക്രമിച്ചത് പ്രതിയല്ല എന്നത് ആവര്‍ത്തിച്ച് കോടതിയില്‍ പറഞ്ഞിട്ടുള്ളതാണ്, ഇക്കാര്യങ്ങളൊന്നും രണ്ടാമതൊന്ന് പരിഗണിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല, ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം വന്ന് അന്വേഷിച്ച് അവസാനമാണ് ഈയൊരു പ്രതിയാണ് കുറ്റം ചെയ്തത് എന്ന നിലയിലായത്, ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന മറ്റുള്ളവരെ പറ്റി പോലും അന്വേഷിക്കാൻ അന്വേഷണസംഘം തയ്യാറായില്ല, അന്നത്തെ എസ്പി ഉണ്ണിരാജനും കേസിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് അന്വേഷിക്കാൻ തയ്യാറായില്ല.’

ഡിജിപിയും കേസ് ശാസ്ത്രീയമായ രീതിയില്‍ അന്വേഷിക്കപ്പെട്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടയാളാണ്, സുപ്രീംകോടതിയില്‍ വിധിയിലെ ഓരോ കാര്യവും പരിശോധിക്കണം, അപ്പീലില്‍ എല്ലാം അക്കമിട്ട് പറഞ്ഞിട്ടുള്ളതാണെന്നും അഡ്വ ബിഎ ആളൂര്‍ പറഞ്ഞു.

ഒരു നിരപരാധിയെ രക്ഷപ്പെടുത്താനായില്ലെന്ന വേദനയാണ് തനിക്കുള്ളതെന്നും  ആളൂര്‍ പറഞ്ഞു. ഒരു കിളുന്ത് പയ്യനായ അമീറുല്‍ ഇസ്ലാം ശക്തയായ ഒരു വ്യക്തിയെ കീഴ്പെടുത്തി, ബലാത്സംഗം ചെയ്തുവെന്നെല്ലാം പറഞ്ഞാല്‍ അത് നിയമവിരുദ്ധമായിരിക്കും, മറ്റാരോ കുറ്റം ചെയ്തിട്ട് അത് അന്വേഷിക്കാൻ അന്വേഷണസംഘം തയ്യാറായില്ല, സുപ്രീംകോടതിയില്‍ എല്ലാം വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ. ബിഎ ആളൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button