Latest NewsNewsIndia

കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നു

റായ്പൂര്‍ : കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാമുകന്‍ അറസ്റ്റിലായി. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തിന് മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 7 നായിരുന്നു ധനേഷ്യറിന്റെ പിറന്നാള്‍. മാതാപിതാക്കളോട് പറയാതെയാണ് പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയത്. ഇതിന് ശേഷം പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ നിന്നും തിരിച്ച്‌ പോയില്ല.

എന്നാല്‍ പെണ്‍കുട്ടിയുടെ ജാതിയെ ചൊല്ലി കാമുകന്റെ വീട്ടില്‍ വഴക്കായി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ചന്ദയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ധനേഷ്യര്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കാമുകന്റെ വീട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടാവുമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. പരാതിയെ തുടര്‍ന്ന് ധനേഷ്യറിന്റെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാമുകന്റെ വീടിനടുത്തുള്ള കനാലിനരികിലെ ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

ചത്തീസ്ഘണ്ഡിലെ റായ്പൂരിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 25 വയസ്സുകാരിയായ ചന്ദ യാദവാണ് കാമുകന്‍ ധനേഷ്യര്‍ സാഹുവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് ഒന്‍പതാം തീയതി പെണ്‍കുട്ടിയെ തിരിച്ച്‌ വീട്ടില്‍ കൊണ്ട് വിടാന്‍ തയ്യാറായി കാമുകന്‍ ചന്ദയേയും കൂട്ടി പുറത്തേക്കിറങ്ങി. വഴിയില്‍ വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കിടുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സ്വയം നിയന്ത്രിക്കാനാവാതെ ധനേഷ്യര്‍ പെണ്‍കുട്ടിയെ കനാലിന്റെ അരികില്‍ വെച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button