മാവേലിക്കര: റോബിന്‍ഹുഡ് സിനിമ കൂട്ടുപിടിച്ച് ഐടിഎ സംഘത്തിന്റെ മോഷണ പരമ്പര. നാലു വര്‍ഷം കൊണ്ട് മുപ്പതോളം മോഷണങ്ങള്‍ നടത്തിയ സംഘമാണ് പോലീസ് പിടിയിലായത്. ഐഡിബിഐ ബാങ്കിന്റെ പുളിമൂട് ശാഖയിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളെ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിമാണ് സംഘത്തെ വലയിലാക്കിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ രണ്ടു പേരില്‍ ഒരാള്‍ ജാക്കറ്റും, മറ്റെയാള്‍ മുഖംമൂടിയും ധരിച്ചിരുന്നു. ഒരാള്‍ തുണി കൊണ്ട് മുഖം പാതിയും മറച്ചിരുന്നു.
തുടര്‍ന്ന് റോഡുകളിലെ ക്യാമറകളില്‍ നിന്ന് തെളിവുകള്‍ കിട്ടുമെന്ന സൂചനയില്‍ പരിശോധന നടത്തിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. എടിഎം മോഷണം പ്രമേയമാക്കിയ സോബിന്‍ഹുഡ് സിനിമായാണ് സംഘത്തിന് കൂടുതല്‍ പ്രചോദനമായത്. റോബിന്‍ഹുഡ് മൊബൈലില്‍ സേവ് ചെയ്ത് സംഘം കണ്ടത് അന്‍പതോളം തവണയായിരുന്നു. അതില്‍ നിന്നുമാണ് എടിഎം മോഷണം സംഘത്തിന് ഹരമായത്. ഒപ്പം പുതിയ സാങ്കേതികവിദ്യ കൂടെ കൂട്ടിയാണ് മോഷണം നടത്തി വന്നത്. മൂവരും ഐടിഎ വിദ്യാഭ്യാസമുള്ളവരാണ്.
സാങ്കേതികവിദ്യ ഉപയോഗിച്ച് എടിഎമ്മിന്റെ പാസ്വേഡ് തകര്‍ക്കാനുള്ള എട്ടു ലക്ഷം രൂപയുടെ മെഷീന്‍ ബെംഗളുരുവില്‍ നിന്ന് വാങ്ങാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് മൂവര്‍ സംഘം പിടിയിലാകുന്നത്. എടിഎം ദൃശ്യങ്ങളില്‍ ഒരാളുടെ കൈവശം ഉണ്ടായിരുന്ന ചരട് പ്രതികളെ കണ്ടെത്തുമ്പോള്‍ ആഷിഖ് എന്ന പ്രതിയുടെ കൈവശവും സമാനമായ ചരട് കണ്ടതോടെയാണ് പ്രതികള്‍ വലയിലാകുന്നത്. സ്കൂള്‍ കാലം മുതലെ സുഹൃത്തുക്കളായ മൂവര്‍ സംഘം മാലപൊട്ടിക്കലും, മൊബൈല്‍ മോഷണവും നടത്തി തുടങ്ങിയിരുന്നു. അതിനു ശേഷം കഞ്ചാവ് വില്‍പ്പനയും മോഷണ സംഘം നടത്തിവന്നിരുന്നു.
Post Your Comments