ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരന്ദ്രേ മോദിയോടെ ഗുജറാത്ത് തെരെഞ്ഞടുപ്പിന്റെ പശ്ചത്താലത്തില്‍ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ചോദ്യപരമ്പരയിലെ പതിമൂന്നാമത്തെ ചോദ്യം എത്തി. ബിജെപി ഉത്തരവാദിത്ത ഭരണം വാഗ്ദാനം ചെയ്താണ് അധികാരം നേടിയത്. പക്ഷേ എന്നിട്ടും ലോക്പാല്‍ നടപ്പാക്കാനായി എന്തു കൊണ്ട് തയ്യാറായില്ലെന്നു രാഹുല്‍ ചോദിച്ചു. ട്വീറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം ചോദിച്ചത്.
മോദി നിരവധി വിഷയങ്ങളില്‍ മൗനം പാലിക്കുകയാണ്. ജി എസ് പി സി അഴിമതി, ഇലക്ട്രിസിറ്റി- മെട്രോ അഴിമതികള്‍, ഷാഹ് സാദ(അമിത് ഷായുടെ മകന്‍ ജയ് ഷാ)യുമായി തുടങ്ങിയ അഴിമതികളാണ് അവ. ഇതിനെ സംബന്ധിച്ച് പട്ടിക വലുതാണ്. ‘മൗന സാഹിബില്‍’നിന്ന് ഉത്തരം ലഭിക്കാനായി കാത്തിരിക്കുന്നതായി രാഹുല്‍ പരിഹസിച്ചു.
22 सालों का हिसाब#गुजरात_मांगे_जवाब
13वां सवाल:
कहते थे देंगे जवाबदेह सरकार
किया लोकपाल क्यों दरकिनार?GSPC, बिजली-मेट्रो घोटाले, शाह-जादा पर चुप्पी हर बार
मित्रों की जेब भरने को हैं बेकरारलम्बी है लिस्ट
और ‘मौनसाहब’ से है जवाब की दरकार
किसके अच्छे दिन के लिए बनाई सरकार?— Office of RG (@OfficeOfRG) December 11, 2017
Post Your Comments