അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര വിജയം ഉറപ്പാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ചരിത്ര വിജയം നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ വ്യക്തമായ മൂന്ന് കാരണങ്ങളുണ്ടെന്നും അദ്ദാഹം പറഞ്ഞു. ബിജെപിയുടെ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ജനപ്രീതിയും വിജയം നേചാന് പ്രധാന കാരമമാണ്. കൂടാതെ കോണ്‍ഗ്രസ് മോദിയെ അപമാനിക്കുന്നത് ബിജെപിയുടെ വിജയത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനു പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല എന്ന കാര്യം എല്ലാവര്ക്കും വ്യക്തമാണ്. വൈദ്യുതി, വെള്ളം, വികസനം തുടങ്ങിയവ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും അതിനാല്‍ വിജയത്തിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Post Your Comments