ലക്നൗ: പ്രമുഖ നേതാവിന്റെ സംഘടനയില്‍നിന്ന് പ്രവര്‍ത്തകരുടെ കൂട്ടരാജി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച ഹിന്ദു യുവ വാഹിനി സംഘടനയിലാണ് കൂട്ടരാജി. 2500 പ്രവര്‍ത്തകരാണ് സംഘടനയിൽ നിന്നും രാജിവച്ചത്. പത്രസമ്മേളനത്തിലാണ് പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സംഘടനയിലെ നേതാക്കളുടെ പിടിപ്പുകേടും സംസ്ഥാന സെക്രട്ടറി പങ്കജ് മിശ്ര അഴിമതി നടത്തിയെന്നും ആരോപിച്ചാണ് ഇത്രയും അധികം പ്രവര്‍ത്തകര്‍ രാജിവച്ചത്. സംഘടനയെ ദുരൂപയോഗം ചെയ്തു പ്രവര്‍ത്തകര്‍ ധനം സമ്പാദിക്കുന്നതായി ആരോപിച്ച് ഹിന്ദു യുവ വാഹിനി ലക്നൗ മഹാനഗര്‍ യൂണിറ്റ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നേരത്തെ പിരിച്ചുുവിട്ടതായി റിപ്പോർട്ടുകളുണ്ട്.
Post Your Comments