ന്യൂഡല്‍ഹി: യുനെസ്‌കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ ഇടം നേടി കുംഭമേള. ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിലാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റി കുംഭമേളയെ തെരഞ്ഞെടുത്തതായി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്.
അലഹാബാദ്, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. ആചാരങ്ങള്‍, പ്രതിനിധാനങ്ങള്‍, വിവിധ സമൂഹങ്ങളുടെ അറിവുകളും കഴിവുകളും തുടങ്ങിയവയാണ് അവര്‍ണനീയമായ സാംസ്‌കാരിക പൈതൃകങ്ങളായി കണക്കാക്കുന്നത്.
Post Your Comments